CHANGARAMKULAMLocal news
ഭൂമിക്കടിയിൽ നിന്നും തിളക്കുന്ന ശബ്ദം; നാട്ടുകാർ പരിഭ്രാന്തിയിൽ, പെരുമ്പിലാവ് തിപ്പുലശ്ശേരിയിലാണ് സംഭവം
![](https://edappalnews.com/wp-content/uploads/2023/07/maxresdefault-1.jpg)
![](https://edappalnews.com/wp-content/uploads/2023/07/adc03980-dc41-44c9-a7a4-9eba7219120e-1024x986.jpg)
ഇന്ന് രാവിലെ മുതലാണ് ശബ്ദം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുന്നംകുളം പോലീസിനെയും ബന്ധപ്പെട്ട അധികൃതരെയും നാട്ടുകാർ വിവരമറിയിച്ചിട്ടുണ്ട്. നിരവധി ക്വാറികൾ ഉൾപ്പെടെയുള്ള മേഖലയാണ് തിപ്പിലശ്ശേരി. മുൻപ് ഭൂചലനം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇവിടെ ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. ഭൂമിക്കടിയിൽ നിന്നും ശബ്ദം ഉയർന്നതോടെ നാട്ടുകാരും ഭീതിയിലായി. സംഭവമറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്ത് എത്തുന്നത്.ജിയോളജി വകുപ്പ് അധികൃതർ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)