PONNANI
പൊന്നാനിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പൊന്നാനി : പൊന്നാനിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ആനപ്പടി സ്കൂളിന് കിഴക്കുഭാഗം ഭക്തൻ നഗർ കൊരട്ടിയിൽ സുന്ദരൻ മകൻ ജെസിമോൻ (അപ്പൂട്ടൻ) ആണ് മരിച്ചത്.
കഴിഞ്ഞ 25 ന് രാത്രി പള്ളപ്രം പാലത്തിന് സമീപം വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.