CHANGARAMKULAM
ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള ഉപകരണം നൽകി


ചങ്ങരംകുളം:സമഗ്ര ശിക്ഷാ കേരളത്തിന്റെയും ബി.ആർ.സി എടപ്പാളിന്റെയും നേതൃത്വത്തിൽ ഭിന്നശേഷിക്കാരെ നടക്കാൻ സഹായിക്കുന്ന ഉപകരണത്തിന്റെ
വിതരണോദ്ഘാടനം കോക്കൂർ എ എച്ച് എം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ വി ഷഹീർ നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു.ജീനിയസ് ടോപ്പ് അയി സംസ്ഥാനതരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോക്കൂർ സ്കൂളിലെ സാൻവി ബിജീഷ് എന്ന് വിദ്യാർത്ഥിക്കും
യു എസ് എസ് നേടിയ റിദ ഫാത്തിമ വി പി, അനുക എം,മിസ്ബാ ഷെറിൻ, ഫാത്തിമ സിൻ പി പി എന്നിവർക്കും സമ്മാനങ്ങൾ നൽകി.പി പി സക്കീർ, വി രജനി, ടി പി ബിനീഷ്, പി വിശ്വംഭരൻ, പി ഷന്യ, പ്രീത എൻ പി, എന്നിവർ പ്രസംഗിച്ചു.
