Categories: CHANGARAMKULAM

ഭാര്യയെ അക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മെമ്പര്‍സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ആലംകോട് പഞ്ചായത്തിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി.

ചങ്ങരംകുളം:ഭാര്യയെ അക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍ ആലംകോട് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും പതിനഞ്ചാം വാര്‍ഡ് മെമ്പറുമായ മുഹമ്മദ് ഷെരീഫ് രാജി വെക്കണമെന്നാവശ്യപ്പെട്ട് ആലംകോട് പഞ്ചായത്തിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി.ആലംകോട് മണ്ഡലം യുഡിഎഫ് കമ്മിയുടെ നേതൃത്വത്തില്‍ ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്തിന് മുന്നില്‍ ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തില്‍ തടഞ്ഞു.യുഡിഎഫ് ചെയര്‍മാന്‍ പിപി യൂസഫലി ഉദ്ഘാടനം ചെയ്തു.രഞ്ജിത്ത് അടാട്ട് സ്വാഗതം പറഞ്ഞ പരിപാടിയില്‍ എകെ അന്‍വര്‍ അധ്യക്ഷത വഹിച്ചു.അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂര്‍ മുഖ്യപ്രഭാഷണം നടത്തി.കേരളത്തില്‍ അടുത്തിടെയായി സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പോലീസ് കൃത്യമായി ഇടപെടാത്തതിന്റെ പേരില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നുംവര്‍ഷങ്ങളായി ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന വീട്ടമ്മയുടെ പരാതി യില്‍ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്നും സിദ്ധിക്ക് പന്താവൂര്‍ ആവശ്യപ്പെട്ടു.ആരോപണ വിധേയനായ മെമ്പറെ സിപിഎം സംരക്ഷികയാണെന്നും ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത സാഹചര്യത്തില്‍ മെമ്പറെ അറസ്റ്റ് ചെയ്യണമെന്നും നടപടി ആയില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ക്ക് യുഡിഎഫ് തുടര്‍ദിവസങ്ങളില്‍നേതൃതൃത്വം നല്‍കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു

Recent Posts

തദ്ദേശ വാര്‍ഡ് വിഭജനം: ജില്ലയിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് തുടങ്ങി

ആദ്യ ദിനം പരിഗണിച്ചത് 1484 പരാതികൾ നാളെയും (ഫെബ്രുവരി 6) തുടരും മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷന്‍…

1 minute ago

പാലപ്പെട്ടിയിൽ കാൽനട യാത്രക്കാര്‍ക്കിടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ മരിച്ചു.നാലുപേർക്ക് പരിക്ക്.

പൊന്നാനി : കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ മരിച്ചു.പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി എറച്ചാട്ട് ഹസൻ ഭാര്യ റുഖിയയാണ് മരണപ്പെട്ടത്.ചാവക്കാട്…

5 minutes ago

വെള്ളറടയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി.

തിരുവനന്തപുരം വെള്ളറട കിളിയൂരിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. 70കാരനായ ജോസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രജിനെ(28)പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം…

2 hours ago

മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കുന്നെന്ന് പ്രചരണം; അന്വേഷണവുമായി പൊലീസ്.

മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കുന്ന സംഘങ്ങളെ തേടി പൊലീസ് അന്വേഷണം തുടങ്ങി. രാജസ്ഥാനില്‍ നിന്ന് ഒട്ടകങ്ങളെ എത്തിച്ചാണ്…

2 hours ago

പാതി വില തട്ടിപ്പ്: പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് ഇഡി; പണം വിദേശത്തേക്ക് കടത്തിയോയെന്ന് സംശയം.

കൊച്ചി: കേരളമാകെ നടന്ന കോടികളുടെ പാതി വില തട്ടിപ്പിൽ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തി. തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ…

2 hours ago

മെഡിക്കൽ രംഗത്ത് ജോലി അവസരങ്ങൾ;

ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റില്‍ ഡിപ്ലോമ പ്രവേശനസംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി…

2 hours ago