MALAPPURAM

ഭാര്യപ്രായപൂർത്തിയാകുന്നതിന് മുമ്പ് ഗർഭിണിയായി; ഭർത്താവ് പിടിയില്‍

പെരിന്തൽമണ്ണ: ഭാര്യ പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഗര്‍ഭിണിയായതോടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യവട്ടം പച്ചീരി സ്വദേശിയായ 29കാരനെയാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തത്. പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇയാള്‍ 2022 ഒക്ടോബർ മാസത്തിൽ അരക്കുപറമ്പിലുള്ള വീട്ടിൽ നിന്നും 17കാരിയായ പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിക്ക് പ്രായപൂർത്തിയതോടെ 2023 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരാവുകയായിരുന്നു. എന്നാൽ ഈ സമയം പെൺകുട്ടി അഞ്ച്മാസം ഗർഭിണിയായിരുന്നുവെന്ന് പെരിന്തൽമണ്ണ ശിശു വികസന പദ്ധതി ഓഫീസർ കെ റംലത്ത് പൊലീസിൽ പരാതി നൽകിയതോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ പൊലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button