EDAPPAL

ഭാരത പുഴയുടെ ഇരുകരളിലും ആവേശം നിറച്ച് യുഡിഎഫ് കൊട്ടിക്കലാശം

എടപ്പാൾ: ഭാരത പുഴയുടെ ഇരുകരളിലും ആവേശം നിറച്ച് യുഡിഎഫ്. ആലത്തൂരിലും എടപ്പാളിലും പരസ്യ പ്രചരണത്തിൻ്റെ സമാപന ദിവസം ആവേശം നിറച്ച് തവനൂരിലെ യുഡിഎഫ് . നരിപ്പറമ്പ് പാലത്തിൻ്റെ പടിഞ്ഞാറ് ദിക്കിലെ ആലത്തൂരിൽ കൊട്ടിക്കലാശത്തിൽ ആയിരങ്ങൾ പങ്കാളികളായി. ആലത്തൂർ ടൗണിലെ ഗതാഗതം തടസപ്പെട്ടതോടെ സ്ഥാനാർത്ഥിയ്ക്ക് കലാശത്തിൽ എത്തിചേരാൻ പ്രയാസ്സം അനുഭവപ്പെട്ടു. ആവേശ കൊടുമുടിയിലെത്തിയ പ്രവർത്തകർ സ്ഥാനാർത്ഥി വി എസ് ജോയിയെ എടുത്ത് ഉയർത്തിയതോടെ കൂടി നിന്നവർ മതിമറന്ന് ആർപ്പ് വിളിച്ചു.

അതേ സമയം എടപ്പാളിൽ കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധി പങ്കെടുത്ത വേദിയിൽ പ്രശസ്ത പാട്ടുകാരനും വ്ലോഗറുമായ ഹനാൻഷായുടെ ഗനമേള നടന്നു. പരിപാടിയ്ക്ക് ഇടയിൽ സർപ്രെസ്സായി മുനവറലി തങ്ങൾ എത്തി. പരിപാടി അക്ഷരാർത്ഥത്തിൽ ജെൻസി സംഗമമായി. നൂറുകണക്കിന് ജെൻസികളാണ് ഹനാൻ ഷാ എത്തുന്നതറിഞ്ഞ് തടിച്ചു കൂടിയത്. നാലുമണിയോടെ എത്തിയ ഹനാൻഷാ പരിപാടി ആരംഭിച്ച് അൽപ നിമിഷം പിന്നിട്ടതോടെ മുനവറലി തങ്ങൾ പരിപടിയിലെത്തി. മുൻ യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിയാസ് മുക്കോളി പരിപാടിയിൽ പാട്ടുപാടിയതോടെ യുഡി വൈ എഫ് പ്രവർത്തകർ ഇളകിമറിഞ്ഞു. തുടർന്ന് വേദിയിലെത്തിയ വി എസ് ജോയിയെ ചേർത്ത് പിടിച്ചു ഹനാൻഷ ഞാൻ എത്തിയത് എൻ്റെ നാട്ടുകാരന് വേണ്ടിയല്ല എൻ്റെ ജേഷ്ഠന് വേണ്ടിയാണ് എത്തിയതന്നു പറഞ്ഞതോടെ ജെൻസി ആവേശം സദസ്സിൽ അലയടിച്ചു.
ജോയിയേ പോലെയുള്ള ഊർജ്ജസ്വലത നിറഞ്ഞയാൾ സഭയിൽ വേണമെന്നു മുനവറലി തങ്ങൾ പറഞ്ഞു. സദസിനേ നോക്കി എത്ര ഭൂരിപക്ഷം നൽകും എന്ന ചോദ്യത്തിന് പതിനായിരം എന്ന സദസ്സിലെ മറുപടിയ്ക്ക് അത് പോരാ എന്ന നിർദ്ദേശവും അദ്ദേഹം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button