EDAPPAL
ഭാരത് സേവക സമാജ് ദേശീയ പുരസ്കാരം എടപ്പാൾ എച്ച്.ജി.എസ് കളരി സംഘത്തിലെ ഹനീഫ ഗുരുക്കൾക്ക്.

എടപ്പാൾ:ഭാരത് സേവക സമാജ് നൽകുന്ന മികച്ച കല -കായിക സാമൂഹിക- സാംസ്കാരിക പ്രവർത്തനങ്ങൾ കാഴ്ച വെച്ച വ്യക്തിത്വങ്ങൾക്കുള്ള ദേശീയ പുരസ്കാരം എടപ്പാൾ എച്ച്.ജി.എസ് കളരി സംഘത്തിലെ ഹനീഫ ഗുരുക്കൾക്ക് ലഭിച്ചു. തിരുവനന്തപുരം ബി.എസ്.എസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഭാരത് സേവക സമാജ് ദേശീയ ചെയർമ്മാൻബി.എസ് ബാലചന്ദ്രൻ അവാർഡ് നൽകി. നീണ്ട നിരവധി അംഗീകാരങ്ങൾ ഹനീഫഗുരുക്കൾക്ക് ഇതിനകം ലഭിച്ചു.അര നൂറ്റാണ്ട് കാലമായി ഹനീഫ ഗുരുക്കൾ ഈ മേഖലയിൽ സജീവമാണ്
