വളയംകുളം അസ്സബാഹ് കോളേജിൽ ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ പ്രതിഷേധം

ചങ്ങരംകുളം:വളയംകുളം അസ്സബാഹ് കോളേജിൽ ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ പ്രതിഷേധം.ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ യൂണിഫോം അപ്രതീക്ഷിതമായി മാറ്റിയെന്നാരോപിച്ചാണ് പ്രതിഷേധംഅരങ്ങേറിയത്.ക്ളാസ് നടന്ന് കൊണ്ടിരിക്കെ കുട്ടികളെ പുറത്തിറക്കി കോളേജ് ഗെയ്റ്റ് പൂട്ടിയിട്ടാണ് പ്രതിഷേധം അരങ്ങേറിയത്.
ചങ്ങരംകുളം പോലീസെത്തി ഗെയ്റ്റ് തുറന്നെങ്കിലും 300 ഓളം വരുന്ന വിദ്യാർത്ഥികൾ ഗെയ്റ്റിന് മുന്നിൽ മണിക്കൂറുകളോളം മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. കോളേജിൽ കാന്റീനില്ല,സ്പോട്സിൽ ഒരുപാട് കഴിവുള്ള കുട്ടികൾ ഉണ്ടെങ്കിലും പരിശീലത്തിനായുള്ള സൗകര്യങ്ങൾ ഒന്നുമില്ല ടോയ്ലറ്റുകൾ ഉള്ളത് തന്നെ വൃത്തിഹീനമായ അവസ്ഥയിലാണ് തുടങ്ങിയ പരാതികൾക്ക് ഇത് വരെയും പരിഹാരം കാണാൻ കോളേജ് അധികൃതർക്ക് കഴിഞ്ഞിട്ടില്ലന്നും വിദ്യാർത്ഥി കൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഒരുക്കാതെയാണ് അപ്രതീക്ഷിതമായി യൂണിഫോം കളർ മാറ്റണമെന്ന നിർദേശം നൽകുന്നതെന്നും ആരോപിച്ചാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ ക്ളാസുകൾഉപരോധിക്കുകയും ഗെയ്റ്റ് അടച്ച് പ്രതിഷേധം നടത്തുകയും ചെയ്തത്.അധികൃതർ വേണ്ട പരിഹാരം ചെയ്തില്ലെങ്കിൽ വരും ദിവസങ്ങളിലും സമരം തുടരാണ് വിദ്യാർത്ഥികളുടെ തീരുമാനം
