EDAPPALLocal news

ഭവന പദ്ധതി യുമായി എടപ്പാൾ ലയൺസ് ക്ലബ്‌

എടപ്പാൾ: ലയൺസ് ക്ലബ്‌ ന്റെ 2023-24ലയണിസ്റ്റിക് വർഷത്തെ ഭാരവാഹികളുടെ സ്ഥാനറോഹാണ ചടങ്ങ് ലെ – വേലോർ ഹോട്ടലിൽ ചേർന്നു . മുൻ ഡിസ്ട്രിക്ട് ഗവർണർ ഇ. ഡി. ദീപക് മുഖ്യതിഥിയായിരുന്നു. ബാബു ദിവാകരൻ, അൻസാർ അഹമ്മദ്, വിജി ജോർജ്, എന്നിവർ ഡിസ്ട്രിക്ട് ന്റെ ഈ വർഷത്തെ പദ്ധതി കൾ വിശദീകരിച്ചു. പുതിയ ഭാരവാഹികൾ ആയി കെ. അനിൽകുമാർ (പ്രസിഡന്റ്‌ )മണികണ്ഠൻ. പി (സെക്രട്ടറി ), രവീന്ദ്രൻ കെ പി (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.പാവപ്പെട്ട വർക്കായി 10വീടുകൾ പൂർത്തിയാക്കും.6വീടുകൾ പാതി പണിയിൽ എത്തി നിൽക്കുകയാണ്. കൂടാതെ നേത്ര പരിശോധന ക്യാമ്പുകൾ, ഡയബിറ്റിക് ക്യാമ്പുകൾ, പരിസര ശുചീകരണ പ്രവർത്തികൾ എന്നീ പരിപാടികളും ഏറ്റെടുക്കുമെന്ന് പുതിയ പ്രസിഡന്റ്‌ കെ. അനിൽകുമാർ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button