KERALA

‘ഭരണ ഘടന ആണ് സാറെ ഞങ്ങടെ മാനുവൽ, കായികം ഒക്കെ അങ്ങ് കയ്യിൽ തന്നെ വെച്ചാൽ മതി’; കേരള പൊലീസിന്റെ ട്രോള്‍ വിവാദത്തില്‍

കേരള പോലീസിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഫേസ്ബുക്ക് പേജിലും പ്രതികരണങ്ങളുമായി ജനങ്ങൾ

മാസ്കിടാത്തവരെയും കൂട്ടം കൂടുന്നവരെയും കൈകാര്യം ചെയ്യുമെന്ന കേരള പൊലീസിന്റെ ട്രോള്‍ വിവാദത്തില്‍. നിരവധി പേരാണ് പോസ്റ്റിനെ എതിർത്ത് രംഗത്ത് വന്നത്. പോസ്റ്റിലെ കായികപരമായി എന്ന പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനമുയരുന്നത്. ഭരണഘടന ആണ് സാറെ ഞങ്ങടെ മാനുവല്‍. കായികം ഒക്കെ അങ്ങ് കയ്യില്‍ തന്നെ വെച്ചാല്‍ മതിയെന്ന് പോസ്റ്റിന്റെ കമന്റില്‍ ജനങ്ങൾ പറയുന്നു.

നേരത്തെ ‘ഇപ്പോഴും മാസ്‌ക് ഇടാതെയും താടിക്ക് മാസ്‌ക് വെച്ചും ആവശ്യമില്ലാതെ കൂട്ടം കൂടുന്നവരെയും കറങ്ങാനിറങ്ങുന്നവരെയും ശ്രദ്ധയില്‍പ്പെടുന്നുണ്ടെന്നും. അത്തരക്കാര്‍ക്കെതിരെ നിയമപരമായും ആവശ്യമെങ്കില്‍ കായികപരമായും ഞങ്ങള്‍ നടപടി സ്വീകരിക്കുന്നതാണെന്നും. പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ജനങ്ങൾ രംഗത്ത് വന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button