ഭരണം നിലനിർത്തി കാലടി പഞ്ചായത്ത് യു.ഡി.എഫ്
എടപ്പാൾ: കാലടി പഞ്ചായത്ത് ഭരണം നിലനിർത്തി യു.ഡി.എഫ്. 18 വാർഡുകളിൽ പതിമൂന്ന് വാർഡുകളും കൈവരിച്ചാണ് യു.ഡി.എഫ് ഭരണം നിലനിർത്തിയത്. ശേഷിക്കുന്ന അഞ്ച് വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും വിജയിച്ചു.
യു.ഡി.എഫിൽ നേടിയ പതിമൂന്നിൽ സീറ്റുകളിൽ ഏഴു സീറ്റുകളിൽ ലീഗും ആറു സീറ്റുകളിൽ കോൺഗ്രസ് അഞ്ച് സീറ്റുകളിൽ സി.പി.എം എന്നിങ്ങനെയാണ് കക്ഷിനില.
വിജയികൾ: 1. നരിപ്പറമ്പ് – സലീം (ലീഗ്), 2. വെള്ളേപ്പാടം – ഷിംജ എം.പി (കോൺഗ്രസ്), 3.തണ്ടിലം – നൗഫൽ തണ്ടിലം (ലീഗ്), 4. കാടഞ്ചേരി – അബ്ദുൽസലാം എൻ.വി (സി.പി.എം), 5. പാറപ്പുറം – യൂനസ് (ലീഗ്), 6. ചാളപ്പുറം – നബീൽ(ലീഗ്), 7. കാലടി – ബഷീർ തുറയാറ്റിൽ (കോൺഗ്രസ്), 8. മൂർച്ചിറ – മുബ്സിറ (ലീഗ്), 9.പൂചംക്കുന് – ദേവി പി.കെ (സി.പി.എം), 10.കണ്ടനകം – സന്ധ്യ ടീച്ചർ (കോൺഗ്രസ്), 11.കാവിൽപടി – ശോഭന (കോൺഗ്രസ്), 12. വെറുർ – കെ.രവി (സി.പി.എം), 13.ഒത്തവഞ്ചേരി – സുലൈഖ (ലീഗ്), 14.തിരുത്തി – നൂർജഹാൻ അസ്‌ലം (ലീഗ്), 15. കുണ്ടയാർ – ബിജു ബാലകൃഷ്ണൻ (ലീഗ്),16. പോത്തന്നൂർ – മഞ്ജുഷ (കോൺഗ്രസ്), 17.പോത്തനൂർ തെക്കുമുറി – ബിരാവുണ്ണി (സി.പി.എം), 18. വയ്യാലിപ്പറ്റ – പി.സൂര്യ (കോൺഗ്രസ്)