EDAPPAL
‘ഭദ്രം’ വിദ്യാഭ്യാസ മാധ്യമ പുരസ്കാരം ഉണ്ണി ശുകപുരത്തിന്


എടപ്പാൾ: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ‘ഭദ്രം’ വിദ്യാഭ്യാസ മാധ്യമ പുരസ്കാരം ഉണ്ണി ശുകപുരത്തിന് ലഭിച്ചു. എ കെ എസ് ടി യു സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയതായിരുന്നു പുരസ്കാരം. ശനിയാഴ്ച പുത്തനത്താണിയിൽ വച്ച് നടന്ന ജില്ലാ പഠന ക്യാമ്പിൽ വച്ച് സംസ്ഥാന ട്രഷറർ കെ.എസ് ഭരതരാജിൽ നിന്നും ഉണ്ണി ശുകപുരം പുരസ്കാരം ഏറ്റുവാങ്ങി. 5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാതൃഭൂമി എടപ്പാൾ ലേഖകനായ ഉണ്ണി ശുകപുരം ഇതിന് മുൻപും നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
