MALAPPURAM
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് ഒന്നര വയസുകാരന് ദാരുണാന്ത്യം


മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് ഒന്നര വയസ്സുകാരൻ മരിച്ചു. ചെറുതുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വെള്ളയൂർ വീട്ടിൽ വിജേഷിന്റെ മകൻ വിദേവ് ചന്ദ്രനാണ് മരിച്ചത്. ഭക്ഷണം കൊടുക്കുമ്പോൾ കുട്ടിക്ക് ചുമയുണ്ടായതാണ് പ്രശ്നമായത്. ചുമച്ചതോടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ആദ്യം അടുത്തുള്ള ചെറിയ ആശുപത്രിയിൽ കാണിച്ച ശേഷം പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തുടങ്ങവെയാണ് കുട്ടി മരിച്ചതെന്നാണ് സൂചന.
