KERALA

ഭക്ഷണം കഴിക്കുന്നതിനിടയിൽ നായയുടെ വായ്ക്കുള്ളിൽ ചങ്ങലകുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

കഴുത്തിൽ കിടന്ന ചങ്ങല വളർത്തു നായയുടെ വായ്ക്കുള്ളിൽ കുടുങ്ങിയത് അറുത്തുമാറ്റി അഗ്നിശമന സേന നായയുടെ ജീവൻ രക്ഷിച്ചു. മാന്നാർഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ വലിയകുളങ്ങര കണ്ണങ്കുഴിഭാഗം ഹരിയുടെ  വളർത്തു നായയുടെ വായിക്കുള്ളിൽ ആണ് ഭക്ഷണം കഴിക്കുന്നതിനിടയിൽ കഴുത്തിലിട്ടിരുന്ന ചങ്ങല കുടുങ്ങിയത്. അതോടെ ഭക്ഷണം കഴിക്കാനും മറ്റും കഴിയാതെ  നായ അവശനിലയിലാവുകയായിരുന്നു.  

മാവേലിക്കര  യൂണിറ്റിൽ വിവരം അറിയിച്ചതനുസരിച്ച അഗ്നിരക്ഷാ സേന എത്തി ചങ്ങല മുറിച്ച് മാറ്റിയാണ് നായയുടെ ജീവൻ രക്ഷിച്ചത്. അഗ്നിശമന സേനാംഗങ്ങളോടൊപ്പം ചെങ്ങന്നൂർ ഫയർ യൂണിറ്റിലെ സിവിൽ ഡിഫൻസ് അംഗം ജോമോനും നായയുടെ ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനത്തിൽ പങ്കാളിയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button