ഭക്തിസാന്ദ്രമായി ചങ്ങരംകുളത്ത് ഗണേശോത്സവം; വിഗ്രഹങ്ങൾ നരണിപ്പുഴയിൽ നിമജ്ജനം ചെയ്തു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ചങ്ങരംകുളത്ത് ഗണേശോത്സവം വിപുലമായി ആഘോഷിച്ചു&period; പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച ഗണേശ വിഗ്രഹങ്ങളുടെ ഘോഷയാത്രകൾ ശ്രീശാസ്താ സ്കൂൾ പരിസരത്ത് മഹാസംഗമമായി&period;തുടർന്ന് കാഞ്ഞിയൂർ&comma; മൂക്കുതല&comma; പിഠവന്നൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെ പ്രയാണം നടത്തിയ ശോഭായാത്ര വൈകിട്ട് 6&period;30-ഓടെ നരണിപ്പുഴയിലെത്തി&period; തുടർന്ന് നിമജ്ജനച്ചടങ്ങുകളോടെ ഉത്സവത്തിന് സമാപനമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ വിഗ്രഹങ്ങളിലൊന്നായ സംഘാടകസമിതി ഒരുക്കിയ 11 അടിയിലധികം ഉയരമുള്ള ഗണേശ വിഗ്രഹവും കോക്കൂർ പ്രദേശത്തുനിന്നുള്ള വിഗ്രഹങ്ങളും ശോഭായാത്രയ്ക്ക് പ്രൗഢിയേകി&period; ഗണേശസൂക്തങ്ങളുടെ ആലാപനത്തിനൊപ്പം വീരനാട്യം&comma; പുലിവേഷങ്ങൾ&comma; വാദ്യമേളങ്ങൾ&comma; ഡി&period;ജെ&period; എന്നിവയും ഘോഷയാത്രയ്ക്ക് അകമ്പടിയായി&period; നൂറുകണക്കിന് ഭക്തരും നാട്ടുകാരും പങ്കെടുത്തു&period; വിവിധ കേന്ദ്രങ്ങളിൽ വിഗ്രഹങ്ങൾക്ക് ഭക്തിനിർഭരമായ സ്വീകരണവും നൽകി&period;ഗണേശോത്സവ സമിതി പ്രസിഡന്റ് അനീഷ് ചിയ്യാന്നൂർ&comma; ജനറൽ സെക്രട്ടറി ബബീഷ് പെരുമ്പാവൂർ&comma; പ്രോഗ്രാം കോർഡിനേറ്റർ കെ&period;വി&period; മണികണ്ഠൻ കൊളഞ്ചേരി&comma; ട്രഷറർ ജിജിൻ ഉണ്ണി&comma; ഭാരവാഹികളായ ജിജേഷ് കാരയിൽ&comma; അജിത്ത് ഗ്ലാസ്കോ&comma; രജിതൻ പന്താവൂർ&comma; സുബീഷ് ശ്രീരഞ്ജിനി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സൗദി അറേബ്യയിൽ വൻ യുറേനിയം ശേഖരം; മദീനയിൽ110 മില്യൺ ടൺ അയിര് കണ്ടെത്തിയതായി ഊർജ്ജ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ മദീന മേഖലയിൽ വൻ തോതിൽ യുറേനിയം അടങ്ങിയ അയിര് ശേഖരം കണ്ടെത്തിയതായി സൗദി ഊർജ്ജ മന്ത്രാലയം…

1 hour ago

2014-ലെ വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളം സുപ്രീം കോടതിയിൽ; ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 2014ലെ യുഡിഎഫ് സർകാരിന്റെ കാലത്തെ ദീർഘകാല…

1 hour ago

റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് പൊലീസ് നടത്തിയത് അതിക്രമവും നായാട്ടും : കേരള ജേർണലിസ്റ്റ് യൂണിയൻ

പാലക്കാട്: റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് യാതൊരു നടപടിക്രമവും പാലിക്കാതെ പൊലീസ് നടത്തിയ അതിക്രമവും മാധ്യമ നായാട്ടും അപലപനീയും പ്രതിഷേധാർഹവുമാണെന്ന് കേരള…

1 hour ago

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന, മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പിടിച്ചുവച്ചു

കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ…

4 hours ago

മെസ്സി വിവാദത്തിൽ വൻ നീക്കം; ഒരേസമയം 5 ഇടങ്ങളിൽ എസ്.ഐ.ടി പരിശോധന; കൊച്ചിയിൽ വീടുകളിലും ആർബിസി ഓഫിസിലും പരിശോധന

കൊച്ചി: മെസ്സി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഒരേസമയം അഞ്ച് ഇടങ്ങളിൽ പരിശോധന നടത്തുന്നു.…

4 hours ago

തിരൂർ സബ് കലക്ടർക്ക് യാത്രയയപ്പ്

സൗ​ഹൃ​ദ​വേ​ദി തി​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ക​ല​ക്ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് ​തിരൂ​ർ: സൗ​ഹൃ​ദ​വേ​ദി തി​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്…

5 hours ago