Categories: KERALA

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപ്പറേഷന് 1.8 കോടി പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ്

&NewLine;<p><strong>ഐഐടി മദ്രാസുമായി ചേർന്ന് എയർ പ്യൂരിഫയർ സ്ഥാപിക്കുമെന്നും മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ പറഞ്ഞു<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230224-WA0003-819x1024&period;jpg" alt&equals;"" class&equals;"wp-image-32793"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കൊച്ചി&colon; ബ്രഹ്മപുരം തീപടിത്തത്തിൽ കൊച്ചി കോർപ്പറേഷന് പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർ‍‍ഡ്&period; 1&period;8 കോടി രൂപ കോർപ്പറേഷൻ പിഴ അടയ്ക്കണമെന്നാണ് ഉത്തരവ്&period; നിയമപരമായ നടപടികൾക്ക് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ ബി പ്രദീപ് കുമാർ പറഞ്ഞു&period; 15 ദിവസത്തിനകം കോർപ്പറേഷൻ വിശദീകരണം നൽകണമെന്നാണ് നിർദേശം&period;<br>പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത് മൂലം വൻ പാരിസ്ഥിതിക ആഘാതമാണുണ്ടായത്&period; പരിസ്ഥിതിക്കുണ്ടായ ആഘാതം മറ്റ് നഷ്ടങ്ങൾ എന്നിവ വിലയിരുത്തി കോർപ്പറേഷന് വീണ്ടും പിഴ ചുമത്തുമെന്നും മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ വ്യക്തമാക്കി&period; ബയോ മൈനിങ് നടപടികൾ പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞു&period; നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്&period; ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിച്ചിട്ടില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് പറഞ്ഞു&period;<br>ഐഐടി മദ്രാസുമായി ചേർന്ന് എയർ പ്യൂരിഫയർ സ്ഥാപിക്കുമെന്നും മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ പറഞ്ഞു&period; വായുവിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉദ്ദേശിച്ചാണ് ഈ സംവിധാനം&period; ബ്രഹ്മപുരത്ത് തീ അണയ്ക്കാനുളള ശ്രമങ്ങൾ തുടരുകയാണ്&period; പാലാരിവട്ടം&comma; കലൂർ&comma; വൈറ്റില എന്നിവിടങ്ങളിലെ അന്തരീക്ഷത്തിൽ നിന്ന് പുക നീങ്ങിയിട്ടുണ്ട്&period;<br>തീപിടിത്തത്തെ തുടർന്ന് ബ്രഹ്മപുരത്തും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഞായറാഴ്ച വീടുകളില്‍ തന്നെ കഴിയണമെന്ന് ജില്ലാ കലക്ടര്‍ രേണുരാജ് നിര്‍ദേശം നൽകിയിരുന്നു&period; മേഖലയിലെ കടകള്‍ അടച്ചിടണം&period; പ്രദേശത്ത് കൂടുതല്‍ ഓക്‌സിജന്‍ കിയോസ്‌കുകള്‍ സജ്ജമാക്കുമെന്നും അടിയന്തര സാഹചര്യത്തെ നേരിടാന്‍ ആശുപത്രികള്‍ തയ്യാറാണെന്നും രേണുരാജ് വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230224-WA0013-1024x1024&period;jpg" alt&equals;"" class&equals;"wp-image-32801"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

9 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

9 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

9 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

14 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

14 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

16 hours ago