Categories: Local newsVATTAMKULAM

ബോർഡ് യോഗം ചേർന്നു അനുശോചനം രേഖപ്പെടുത്തി

വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ ബോർഡ് അംഗങ്ങൾ,ഹരിത കർമസേന, പഞ്ചായത്ത്‌ ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, സി ഡി എസ് പ്രവർത്തകർ എന്നിവർ ചേർന്നു, ഹരിത കർമസേന മുതിർന്ന കർമ ചാരിയായിരുന്ന സുബൈദ എന്നവരുടെ നിര്യാണത്തിൽ അനുശോചിച്ചു, പഞ്ചായത്തിൽ ശുചീ കരണ രംഗത്ത് പ്രതിഫലം ഇല്ലാത്ത കാലം തൊട്ടു തന്നെ തന്റെ നിസ്വാർത്ഥ സേവനം കൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച എല്ലാവരാലും സുബൈതാത്ത എന്ന സ്നേഹപ്പേരിൽ അറിയപ്പെട്ടിരുന്ന അവർ ഹരിത കർമസേനയിലെ അംഗങ്ങളിൽ ഏറെ നല്ല ഓർമ്മകൾ അവശേഷിപ്പിച്ചു കൊണ്ടാണ് കർമരംഗത്തു നിന്നു വിട വാങ്ങിയത്, എല്ലാവർക്കും വഴികാട്ടിയായി ഊർജം നൽകി മുന്നിൽനിന്ന് നയിച്ച സുബൈതാത്ത, മരണം വരേ തന്റെ സേവന മേഖലയിൽ കുറെ നല്ല ഓർമ്മകൾ ശേഷിപ്പിച്ചാണ് കാല യവ്വനികക്കുള്ളിൽ മറഞ്ഞതെന്നും,അവരുടെ വിയോഗം നികതനാവാത്ത വിടവാണ് എന്നും, അവരുടെ കർമ രംഗത്തെ സ്മരണ നിലനിർത്താൻ അവരുടെ പേരിൽ “സുബൈദ മെമോറിയൽ അവാർഡ് “ഏർപ്പെടുത്തണമെന്നും അനുശോചന യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു, അവർ മാർഗദർശനം ചെയ്ത വഴികളിലെ വെളിച്ചം കെടാതെ സൂക്ഷിക്കാൻ ഹരിത കർമ സേനയും, ഭരണ സമിതിയും, പഞ്ചായത്ത്‌ ജീവനക്കാരും ശ്രദ്ധലുക്കളായിരിക്കും,
ബോട്ട് അപകടത്തിൽ പെട്ടു മരണപ്പെട്ട മുഴുവൻ കുടുംബംഗ ങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേർന്നു കൊണ്ട് അനുശോചനം രേഖപ്പെടുത്തി,
പ്രസിഡന്റ്‌ മജീദ് കഴുങ്കിലിന്റെ അധ്യക്ഷതയിൽ, എം എ, നജീബ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മൻസൂർ മരയങ്ങാട്ട്,മെമ്പർ പുരുഷോത്തമൻ, മുൻ പ്രസിഡന്റ്‌ ശ്രീജ പാറക്കൽ,സെക്രട്ടറി ഹരിദാസ്, സി ഡി എസ്, പ്രസിഡന്റ്‌ കാരത്യയനി, സതീഷ് (ഹെഡ് ക്ലാർക്ക് )ഐ, ആർ, ടി, സി, കോർഡിനേറ്റർ ഭരതൻ, തുടങ്ങിയവർ അനുശോചന പ്രസംഗം നിർവഹിച്ചു,

Recent Posts

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തിനു സമീപത്തെ മാലിന്യകുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.

ആഭ്യന്തര ടെർമിനലിന് സമീപമുള്ള അന്ന സാറാ കഫെയുടെ പിൻഭാഗത്തുള്ള മാലിന്യക്കുഴിയിലാണ് കുട്ടി വീണത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദമ്ബതികളുടെ മകൻ റിതാൻ…

2 hours ago

‘അശാസ്ത്രീയ ഗതാഗത നയം’; സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്.

തൃശൂര്‍: അശാസ്ത്രീയ ഗതാഗത നയത്തിനെതിരെയും അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും സ്വകാര്യ ബസുടമകളുടെ മേഖലാ പ്രതിഷേധ സംഗമം നടത്തുമെന്ന് കേരള…

3 hours ago

ജില്ലയിൽ വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരെ കർശന നടപടി സ്വീകരിക്കും.

ജില്ലയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും ഉൽപാദനവും വിപണനവും തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി…

3 hours ago

വിവാഹ സംഘത്തെ പൊലീസ് മർദിച്ച സംഭവം: എഫ്ഐആറിലെ സമയത്തിൽ വൈരുധ്യം.

പത്തനംതിട്ട ∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെയും സമയത്തിൽ വൈരുധ്യം.…

5 hours ago

ഹേമ കമ്മിറ്റി റിപ്പോർട്ട്: പൊലീസ് അന്വേഷണം തടയാനാകില്ല, ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ്…

5 hours ago

ഷോക്കടിക്കും! സംസ്ഥാന ബജറ്റ്: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു.

             തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം…

5 hours ago