MALAPPURAM
ബൈക്ക് മോഷണക്കേസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി
വളാഞ്ചേരി: ടൗണിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മംഗലം കൂട്ടായി പുതിയവീട്ടിൽ അബ്ദുൽ ജംഷിന്റെ (39) അറസ്റ്റാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ േമയ് 28ന് വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് എ.പി.ജെ അക്കാദമിക്ക് മുൻവശത്തുനിന്നാണ് ഇയാൾ ബൈക്ക് മോഷ്ടിച്ചത്. പാലക്കാട് കല്ലടിക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ ജയിലിലായിരുന്നു. പ്രതിയെ വളാഞ്ചേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിവിധ മോഷണ, പീഡന കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.