ബൈക്ക് റാലിയിൽ നാഷണൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ മാറഞ്ചേരി സ്വദേശി ശരത് മോഹനെ അനുമോദിച്ചു
May 5, 2023
എരമംഗലം : ബൈക്ക് റാലിയിൽ നാഷണൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ മാറഞ്ചേരി സ്വദേശി ശരത് മോഹനെ മോഹനേട്ടൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. അധികഠിനമായ പ്രതിബന്ധങ്ങൾ മറികടന്ന് ആറ് റൗണ്ടുകളിൽ വിജയിച്ചാണ് ശരത്ത് ദേശീയ ചാമ്പ്യനായത്. ബൈക്ക് റാലിയിൽ മംഗലാപുരം,പൂനെ, ചെന്നൈ തുടങ്ങി വിവിധങ്ങളായ സ്ഥലത്ത് വെച്ച് ആറ് റൗണ്ടുകളിൽ വിജയിച്ചാണ് ശരത് മോഹൻ ബൈക്ക് റാലിയിൽ 2020- 22 വർഷത്തെ നാഷണൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. മുൻപ് രണ്ട് തവണ നിർഭാഗ്യം കൊണ്ട് അകന്നുപോയ ചാമ്പ്യൻപട്ടം ആത്മവിശ്വാസം കൈവിടാതെ തന്നെ ശരത്ത് നേടിയെടുത്തു. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിൽ വച്ചായിരുന്നു പുരസ്കാരം ഏറ്റുവാങ്ങിയത്. മാറഞ്ചേരിയിൽ നടന്ന അനുമോദന ചടങ്ങിൽ യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻ,വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ തുടങ്ങിയവർ പുരസ്കാരം നൽകി. കെ. അനന്തകൃഷ്ണൻ മാസ്റ്റർ, പി.രാജറാം, സുരേഷ് പാട്ടത്തിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കേരള വിഷൻ,എൻസിവി ചാനൽ മാനേജിങ് ഡയറക്ടറായ രാജ്മോഹന്റെയും ഷൈനിയുടെയും മകനാണ് ശരത്. രഞ്ജിത്ത് മോഹൻ സഹോദരനാണ്