KERALA
ബൈക്കിലെത്തി യാത്രക്കാരിയെ ഇടിച്ചിട്ടു, ഓട്ടോക്കാരനെ കുത്തി; തൃശൂരിൽ അതിഥി തൊഴിലാളിയുടെ അതിക്രമം
![](https://edappalnews.com/wp-content/uploads/2023/03/Screenshot_2023-03-12-09-37-12-984_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2023/03/IMG-20230305-WA0056-1024x1024.jpg)
തൃശൂർ: തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ ഇതര സംസ്ഥാന തൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവർമാരും തമ്മിൽ സംഘർഷം. വാഹന അപകടത്തെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ എത്തിയത്.
കാൽനടയാത്രക്കാരിയെ ബൈക്കിലെത്തിയ ഇയാൾ ഇടിച്ചത് ചോദ്യം ചെയ്തതോടെ അക്രമാസക്തനാവുകയായിരുന്നു. കത്തി വീശി പരിഭ്രാന്തി പരത്തിയ പഞ്ചാബ് സ്വദേശി ഓട്ടോ ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ചു. കുഴഞ്ഞുവീണ ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും അക്രമാസക്തനായി. പൊലീസുകാരെയടക്കം ഇയാൾ ആക്രമിച്ചു. പ്രതിയെ തൃശ്ശൂർ ടൗണ്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
![](http://edappalnews.com/wp-content/uploads/2025/01/logo.png)