EDAPPAL

“ബൈക്കിന് ഉള്ളിൽ പാമ്പ്” പുലിവാല് പിടിച്ച് യാത്രക്കാരൻ.

എടപ്പാൾ: ടാറിങ് പ്രവർത്തിക്കിടെ എടപ്പാൾ പട്ടാമ്പി റോഡിലാണ് സംഭവം നടന്നത്. നിർത്തിയിട്ട ബൈക്കിനുള്ളിൽ പാമ്പ് കയറിയാതായി ദൃക്സാക്ഷികൾ പറഞ്ഞതോടെ വഴിയാത്രക്കാർ പരിശോധന തുടങ്ങി. ഇതിനിടയിലാണ് ബൈക്ക് ഉടമ എന്താണ് സംഭവം എന്ന് തിരക്കി എത്തിയത്. കാര്യം അറിഞ്ഞതോടെ ഇതോടെ ഇയാളും അങ്കലാപ്പിലായി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ സീറ്റും സൈഡ് ബോക്സും ചെയിൻ കവറും കാണാനായില്ല.അൽപസമയത്തിനകം സംഭവം കണ്ടതായി പറഞ്ഞവരെയും കാണാതായി ഇതോടെ പാട്സുകൾ അഴിച്ചുമാറ്റിയയാളും പുലിവാല് പിടിച്ച സ്ഥിതിയായി. അവസാനം ബൈക്കിന്റെ മാസ്ക് അഴിച്ചുമാറ്റി അപ്പോഴാണ് പാമ്പിൻ കുട്ടി പുറത്തേക്ക് ചാടി ഓടിയത്. തിങ്കളാഴ്ച കാലത്ത് എടപ്പാൾ പട്ടാമ്പി റോഡിലെ കെട്ടിടത്തിൽ പണിക്കെത്തിയ കുന്നംകുളം സ്വദേശിക്കാണ് പണി കിട്ടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button