CHANGARAMKULAM

ബൈക്കപകടത്തിൽ മരണപ്പെട്ട സുനിലിന്റെ വീട്ടിൽ സാന്ത്വനമായി പ്രതിപക്ഷ നേതാവെത്തി

ചങ്ങരംകുളം: കഴിഞ്ഞ ദിവസം ബൈക്കപകത്തിൽ മരണപ്പെട്ട ആലംകോട് ചെരളശേരി മോഹൻദാസിന്റെ മകൻ സുനിലിന്റെ വീട്ടിൽ സാന്ത്വനമായി പ്രതിപക്ഷ നേതാവ് വി.ടി. സതീശൻ എത്തി കുടുംബാഗംങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേർന്നു യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി അജാഹൻ,ഡി സി സി പ്രസിഡന്റ് വി എസ് ജോയ് ,കെ പി സി സി അംഗം അഡ്വ: എ.എം രോഹിത് ആലംകോട് മണ്ഡലം പ്രസിഡന്റ് പി ടി അബ്ൾ കാദർ, നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് നാഹിർ ആലുങ്ങൽ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം സംസ്ഥാന പാതയിൽ കാളാച്ചാലിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിലാണ് സുനിൽ (33) മരണപ്പെട്ടത്.

ആലംകോട് ഗ്രാമപഞ്ചാത്ത് യു ഡി എഫ് അംഗം സുനിത ചെരളശേരിയുടെ സഹോദരനാണ് മരണപ്പെട്ട സുനിൽ മാതാവ് ഗിരിജ ഭാര്യ അഞ്ജു അരവിന്ദ് മകൾ ശിവാനി, സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയും വീക്ഷണം മലപ്പുറം ജില്ലാ അസിസ്റ്റൻറ് സർക്കുലേഷൻ മാനേജർ കൂടിയായ പ്രണവം പ്രസാദ് സഹോദരി ഭർത്താവാണ്.കഴിഞ്ഞ ദിവസങ്ങളിൽ പെന്നാനി എം എൽ എ നന്ദകുമാർ, കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി അജയ് മോഹൻ,കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം, മുൻ എം പി സി ഹരിദാസ്, കെ പി സി സി നിർവ്വാഹകസമിതി അംഗം സെയ്ത് മുഹമ്മദ് തങ്ങൾ,ഡി സി സി ഭാരവാഹികളായ അഡ്വ: സിദ്ധീക് പന്താവൂർ, ടി പി മുഹമ്മദ്, ടി കെ അഷറഫ്, ശ്രിധരൻ മാസ്റ്റർ, സാഹിത്യകാരാൻ ആലംകോട് ലീലാകൃഷ്ണൻ തുടങ്ങിയവർ അനുശോചനമറിയിക്കാൻ എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button