CHANGARAMKULAM
ബെഡ്റൂമിലെ അലമാരക്കടിയിൽ ഉഗ്രവിഷമുള്ള മൂർഖൻ:കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്:സംഭവം ചങ്ങരംകുളം ചിയ്യാനൂരിൽ
ചങ്ങരംകുളം: ബെഡ്റൂമിലെ അലമാരക്കടിയിൽ പത്തി വിടർത്തി നിന്ന മൂർഖനെ കണ്ട് അമ്പരന്ന് കുടുംബം. ചിയ്യാനൂർ മേലേ പുരയ്ക്കൽ ബാലന്റെ വീട്ടിലെ കിടപ്പ് മുറിയിലാണ് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. പുലർച്ചെ ശബ്ദം കേട്ട് ഉണർന്ന വീട്ടുകാരാണ് ആറടിയോളം നീളമുള്ള മൂർഖനെ കണ്ടത്. പേടിച്ച് വിറച്ച കുടുംബം ഉടനെ നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പാമ്പ് പിടുത്തക്കാരൻ കൂടിയായ ഒറ്റപ്പിലാവ് രാജൻ എത്തി അലമാരക്കടിയിൽ ഒളിച്ചിരുന്ന പാമ്പിനെ
പുറത്തെടുക്കുകയായിരുന്നു.പാമ്പിനെ വനം
വകുപ്പിന് കൈമാറുമെന്ന് രാജൻ പറഞ്ഞു.