India

ബെംഗളൂരുവിൽ ദാരുണമായ വാഹനാപകടം: ആറ് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം

ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിൽ (NH-648) ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ആറ് മലയാളി വിദ്യാർത്ഥികളുൾപ്പെടെ ഏഴ് പേർക്ക് ജീവൻ നഷ്ടമായി. സത്യവര ഗ്രാമത്തിന് സമീപം പുലർച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്.

​അപകടം നടന്നത് രാവിലെ 4.30 ന് അമിതവേഗതയിൽ വന്ന XUV 700 കാർ മുന്നിൽ പോവുകയായിരുന്ന ബൈക്കിൽ ഇടിച്ചതോടെയാണ് അപകടങ്ങളുടെ തുടക്കം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ ട്രക്കിലേക്ക് ഇടിച്ചു കയറി. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രക്കിന്റെ ആക്‌സിൽ പൊട്ടി സർവീസ് റോഡിലേക്ക് മറിയുകയും പിന്നാലെ വന്ന മറ്റൊരു കാർ ഇതിലേക്ക് ഇടിക്കുകയും ചെയ്തു.
കാറിലുണ്ടായിരുന്ന ആറ് വിദ്യാർത്ഥികളും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ബൈക്ക് യാത്രക്കാരനായ ഗഗനുമാണ് മരണപ്പെട്ടത്. മരിച്ച വിദ്യാർത്ഥികളിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു:
​അശ്വിൻ നായർ (17) – ആർവി പിയു കോളേജ്
​അർഹൻ ശരീഫ് (16) – സിഎംആർ കോളേജ്
​അയാൻ അലി (17) – സിഎംആർ കോളേജ്
​ഏദൻ ജോർജ് (17) – ആർവി പിയു കോളേജ്
​ഭരത് (18) – ആർവി പിയു കോളേജ്

അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഹൊസ്കോട്ടെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
അപകടസ്ഥലം എസ്‌പി ചന്ദ്രകാന്ത് സന്ദർശിച്ചു. അമിതവേഗമാണോ അപകടത്തിന് കാരണമെന്ന് പോലീസ് പ്രാഥമികമായി സംശയിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button