ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസ് എന്ന ബസിനാണ് തീപിടിച്ചത്. ബസിൽ തീ പടരുന്നത് കണ്ട ഉടൻ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്.ബസിന്‍റെ പിന്‍ഭാഗം കത്തിനശിച്ചു. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരെ പുറത്തിറക്കാനായി. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. യാത്രക്കാരെ ഇറക്കിയശേഷം തീ ആളിപടരുകയായിരുന്നു. ബസിന്‍റെ പിന്‍ഭാഗം കത്തിനശിച്ചു. യാത്രക്കാരെ മറ്റു ബസുകളിൽ കണ്ണൂരിലേക്ക് കയറ്റിവിടുകയായിരുന്നു. തീ വലിയ രീതിയിൽ ആളിപടരുന്നതിന് മുമ്പ് യാത്രക്കാരെ രക്ഷപ്പെടുത്താനായതിനാൽ വലിയ അപകടമാണ് ഒഴിവായത്. യാത്രക്കാരുടെ ബാഗുകള്‍ അടക്കം കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല.
ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…
കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്യുന്നു. അൻവർ അമീൻ…
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തും വട്ടംകുളം ഐഎച്ച്ആർഡി കോളേജും സംയുക്തമായി ‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ചങ്ങരംകുളം:കേരള സ്കൂൾടീച്ചേഴ്സ് അസോസിയേഷൻ(കെഎസ് ടിഎ)എടപ്പാൾഉപജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ എടപ്പാൾഉപജില്ലയിലെ വിവിധസെൻ്ററുകളിൽഎല്‍എസ്എസ്,യുഎസ്എസ് മോഡൽപരീക്ഷകൾ നടത്തി.മോഡൽപരീക്ഷയുടെ ഉപജില്ലാതലഉദ്ഘാടനം ചിയാനൂർജിഎല്‍പി സ്കൂളിൽ ആലംകോട്ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.വി.ഷഹീർനിർവ്വഹിച്ചു.കെഎസ്ടിഎഉപജില്ലാ പ്രസിഡണ്ട്…
എടപ്പാള്‍:എടപ്പാളിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ഏട്ടൻ ശുകപുരത്തിൻ്റെ നിര്യാണത്തിൽ എടപ്പാൾ മദേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു.അടാട്ട്…
എടപ്പാള്‍:തവനൂർ കെ എം ജി യു പി എസ് വിദ്യാർത്ഥികൾ തവനൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ‘നാമ്പ് ‘ പച്ചക്കറി…