PONNANI
ബീവറേജ് ഔട്ട്ലെറ്റിന് നഗരസഭ ലൈസൻസ് അനുവദിക്കരുത്:യുഡിഎഫ് ജനപ്രതിനിധികൾ

പൊന്നാനി : ജനങ്ങൾ തിങ്ങിപാർക്കുന്ന പുഴപ്രം പ്രദേശത്ത് ആരംഭിച്ച ബീവറേജ് ഔട്ട്ലെറ്റിന് പൊന്നാനി നഗരസഭ ലൈസൻസ് അനുവദിക്കരുതെന്നെ ആവശ്യവുമായി യുഡിഎഫ് കൗൺസിലർമാർ പൊന്നാനി നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി.കെട്ടിടത്തിന് പെർമിറ്റ് എടുക്കുന്ന വേളയിൽ സമർപ്പിച്ച പ്ലാനിൽ നിന്നും വെത്യസ്തമായ നിർമാണ പ്രവർത്തികൾ നടന്നതായും ആയത് പരിശോധിക്കണമെന്നും, ക്ഷേത്രങ്ങളും പള്ളികളും വിദ്യാലയങ്ങളും സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയിൽ ബിവറേജസ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് ഏറെ പ്രയാസകരമായതിനാൽ നഗരസഭ ലൈസൻസ് അനുവദിക്കരുതെന്നും നഗരസഭാ സെക്രട്ടറിയോട് യുഡിഎഫ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.നഗരസഭാ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കൗൺസിലർമാരായ അനുപമ മുരളീധരൻ,ആയിഷ അബ്‌ദു, ശ്രീകല ചന്ദ്രൻ, അബ്‌ദുൾ റാഷിദ് നാലകത്ത് എന്നിവരാണ് സെക്രട്ടറിയെ നേരിൽ കണ്ട് നിവേദനം നൽകിയത്.
