EDAPPALLocal news
ബി ജെ പി പ്രതിഷേധ സമരം സംഘടിപ്പിച്ചു
എടപ്പാൾ: കാളച്ചാൽ പുലിക്കാട് റോഡ് നിർമ്മാണം വൈകുന്നതിൽ ബിജെപി പ്രതിഷേധ സമരം സംഘടിപ്പിച്ചു. കോലത്തുപാടം റോഡ് നിർമ്മാണം അശാസ്ത്രീയമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത ബി ജെ പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ.കെ സുരേന്ദ്രൻ പറഞ്ഞു. റോഡ് നിർമ്മാണത്തിൽ വൻ ക്രമക്കേടാണ് നടത്തുന്നതെന്നും ഭിത്തി നിർമ്മാണം അശാസ്ത്രീയമാണെന്നും ബിജെപി ആരോപിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും യാത്ര ചെയ്യുന്ന റോഡ് നിർമാണം കഴിഞ്ഞ മൂന്നു മാസക്കാലമായി പണി ആരംഭിച്ചിട്ടും ഭിത്തി നിർമ്മാണം മാത്രമാണ് നടത്തിയിട്ടുള്ളത്. റോഡ് പണി നിർത്തിവെച്ച നടപടി പുന പരിശോധിക്കണമെന്നും അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ട് വിവേകാനന്ദൻ കോലത്ത് അധ്യക്ഷ വഹിച്ചു. എം.നടരാജൻ, ടി പി സുരേന്ദ്രൻ, പ്രേമ മണികണ്ഠൻ, കെ.സി നാരായണൻ, കെ ഹരിദാസ്, പി.ജയൻ, എം.കെ ശ്യാം, എൻ.സത്യൻ എന്നിവർ പ്രസംഗിച്ചു.