ബി ജെ പി കപ്പൂർ മണ്ഡലം കമ്മിറ്റിയുടെ പദയാത്ര ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ നടക്കും
കുമരനെല്ലൂർ : പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും, കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്നതിനുമെതിരെ
ഭാരതീയ ജനതാപാർട്ടി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് നയിക്കുന്ന പദയാത്ര ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ നടക്കും.
ജനുവരി 30 ന് കൂനംമൂച്ചിയിൽ അരഭിക്കുന്ന പദയാത്ര ദേശീയ നിർവാഹക സമിതി അംഗം വി രാമൻ കുട്ടി ഉദ്ഘാടനം ചെയ്യും പട്ടിത്തറ പഞ്ചായത്തിലെ അലൂരിൽ 30 ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം ന്യുനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഉദ്ഘാടനം ചെയ്യും.
ജനുവരി 31 ന് ചാലിശ്ശേരി കുന്നതേരിയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര കെ വി ദിവാകരൻ (പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി )ഉദ്ഘാടനം ചെയ്യും. മുക്കിലപ്പീടികയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ബിജെപി സംസ്ഥാന സെൽ കൺവീനർ അഡ്വ. ശങ്കു ടി ദാസ് മുഖ്യ പ്രഭാഷണം നടത്തും.
ജനുവരി 1 ന് മലമൽക്കാവിൽ ബിജെപി ജില്ല കമ്മറ്റി മെമ്പർ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30 ന് അനക്കരയിലെ പൊതുസമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കും.
ഫെബ്രുവരി 2 ന് കപ്പൂർ കാഞ്ഞിരത്താണിയിൽ മേഖല വൈസ് പ്രസിഡന്റ് എം പി മുരളി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30 ന് പടിഞ്ഞാറങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അഡ്വ. ഉല്ലാസ് ബാബു സംസാരിക്കും
കുമരനെല്ലൂരിൽ നടന്ന പത്രസമ്മേളനത്തിൽ ദിനേശൻ എറവക്കാട്,കെ നാരായണൻ കുട്ടി, കെ.സി കുഞ്ഞൻ, ടി എ. മണികണ്ഠൻ എന്നിവർ പങ്കെടുത്തു