ബിരുദദാന ചടങ്ങിന്റെ ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു

വെളിയങ്കോട്: കഴിഞ്ഞ അധ്യായന വർഷത്തിൽ എം ടി എം കോളേജിൽനിന്നും മികച്ച മാർക്കോടെ ബിരുദം നേടിയ വിദ്യാർത്ഥികൾക്കുള്ള വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ സ്വർണ മെഡൽ സമർപ്പണത്തിന്റെയും, ഗ്രാഡിസ്റ്റ 2K25 ബിരുദദാന ചടങ്ങിന്റെയും ലോഗോയുടെയും പോസ്റ്ററിന്റെയും പ്രകാശനം എം ടി എം കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ എം ടി എം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ:ഹവ്വാഹുമ്മയും, പ്രശസ്ത ഗസൽ ഗായകൻ ഷിഹാബ് പാലപ്പെട്ടിയും ചേർന്ന് നിർവഹിച്ചു.പ്രിൻസിപ്പൽ അബ്ദുൽ കരിം അധ്യക്ഷനായിരുന്നു.വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ,സോഷ്യോളജി വിഭാഗം മേധാവി അബ്ദുൽ വാസിഹ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ:ഫബിത ഇബ്രാഹിം,കോമേഴ്സ് വിഭാഗം മേധാവി മായ സി, ലൈബ്രെറിയൻ ഫൈസൽ ബാവ,ഗ്രാഡിസ്റ്റ പ്രോഗ്രാം കോർഡിനേറ്റർ ഫൗഷിബ.പികെഎം, മജീദ് എന്നിവർ സന്നിഹിതരായിരുന്നു എഫ്ബി ക്രിയേഷൻ ആണ് ലോഗോയും പോസ്റ്ററും ഡിസൈൻ ചെയ്തത്. ജൂലൈ 23നു നടക്കുന്ന ഗ്രാഡിസ്റ്റ ബിരുദദാന ചടങ്ങിൽ കാലടി സംസ്കൃത സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ ഡോ കെ മുത്തുലക്ഷ്മി മുഖ്യാതിഥിയായും,രാഷ്ട്രീയ സാമൂഹിക കലാ സാംസകാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നുമെന്ന് എം ടി എം ട്രസ്റ്റ് ചെയർമാൻ ഡോ.വികെ അബ്ദുൾ അസീസ് അറിയിച്ചു.
