MALAPPURAM

ബിയർബോട്ടിൽ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി; തിരൂർ ബിവറേജസ് ഷോപ്പിനുമുന്നിൽ മദ്യപന്മാരുടെ അഴിഞ്ഞാട്ടം

മലപ്പുറത്തെ തിരൂർ ബിവറേജസ് ഷോപ്പിനുമുന്നിൽ മദ്യപന്മാർ അഴിഞ്ഞാടി. ഇന്നലെ വൈകിട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം. യുവാക്കളുടെ സംഘമാണ് മദ്യം വാങ്ങാനെത്തിയ നിരവധിപേരെ അപ്രതീക്ഷിതമായി ആക്രമിച്ചത്. ഒരാളെ ബിയർബോട്ടിൽ കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി.

ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രശ്നക്കാരായ യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നുപേരടുങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. മദ്യം വാങ്ങാനെത്തിയവരെയാണ് സംഘം ആദ്യം ആക്രമിച്ചത്. തുടർന്ന് വഴിയെ പോയവരെ ഉൾപ്പടെ മർദിച്ചു.

പ്രകോപനമില്ലാതെ ബിയർബോട്ടിൽകൊണ്ട് ഒരാളുടെ തലയ്ക്കടിച്ച് വീഴ്ത്തുന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. പ്രാദേശിക മാധ്യമ പ്രവർത്തകനായ ഷബീറിനെയും സംഘം ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.
സമീപത്തെ ഒരു കടയുടെ മുൻവശവും അക്രമികൾ തല്ലിത്തകർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button