Local newsPONNANI

ബിയ്യം – കാഞ്ഞിരമുക്ക് റോഡിലൂടെ പൊന്നാനിയിലേക്ക് സർവീസ് നടത്തില്ലെന്ന് ബസ് ഉടമകൾ

പൊന്നാനി : കുണ്ടുകടവ് പാലം അടച്ചിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും അധികൃതരിൽ നിന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ബസ് ഉടമകളും ജീവനക്കാരും. ഗുരുവായൂർ -പൊന്നാനി-കുന്നംകുളം റൂട്ടിലോടുന്ന ബസുകൾ മാറഞ്ചേരി കുണ്ടുകടവ് വരെ മാത്രം സർവീസ് നടത്താനും തീരുമാനിച്ചു. ബിയ്യം – കാഞ്ഞിരമുക്ക് റോഡിലൂടെ വലിയ ബസുകൾക്ക് സർവീസ് നടത്താൻ കഴിയില്ല. സർവീസ് നടത്തിയാൽ തന്നെ സമയക്രമം പാലിക്കാൻ പറ്റില്ല. അതു കാരണമാണ് മാറഞ്ചേരി കടവത്ത് വെച്ച് സർവ്വീസ് അവസാനിപ്പിക്കുന്നതെന്ന് ബസ് ഉടമകൾ പറഞ്ഞു. ഇതുകൊണ്ട് മാറഞ്ചേരി, എരമംഗലം, കോതമുക്ക് , പുത്തൻപള്ളി ഭാഗത്തെ പൊന്നാനിയിൽ ജോലി ചെയ്യുന്നവരും , വിദ്യാർഥികളും വലയും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button