Palakkad

ബിജെപി പട്ടിത്തറ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടിത്തറ വി ഇ ഒ ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു.

പ്രധാനമന്ത്രി ആവാസ് യോജന അട്ടിമറിക്കുന്നു എന്നാരോപിച്ച് ബിജെപി പട്ടിത്തറ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടിത്തറ വി ഇ ഒ ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.

സാധാരണക്കാരന്റെ വീടെന്ന സ്വപ്നം പൂർത്തികരിക്കുന്ന പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി കൃത്യമായി നടപ്പാക്കുന്നുന്നതിൽ പട്ടിത്തറ പഞ്ചായത്ത്‌ ഭരണ സമിതി സമ്പൂർണ്ണ പരാജയമാണ്.
ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിന് പകരം കമ്മറ്റി കൂടി തമ്മിൽ തല്ലാനും സി പി എമ്മിന് കുടപിടിക്കുന്ന നിലപാട് സ്വീകരിക്കാനും മത്സരിക്കുകയാണ് യു ഡി എഫ് നേതാക്കൾ എന്ന് മാർച്ച്‌ ഉത്ഘാടനം ചെയ്ത് സംസാരിച്ച ബിജെപി മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് പറഞ്ഞു.

രാജേഷ് ആലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കപൂർ മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് തണ്ണീർക്കോട്, കെ സി കുഞ്ഞൻ, സുരേന്ദ്രൻ ടി വി, സുധീഷ് കുറുപ്പത്ത്,ലിനീഷ് എ വി,ഉണ്ണികൃഷ്ണൻ കെ, മിഥുൻ കൃഷ്ണവംശം, എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button