EDAPPAL
ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് നയിക്കുന്ന പദയാത്ര സമാപിച്ചു
പടിഞ്ഞാറങ്ങാടി : പിണറായി സർക്കാർ ജനദ്രോഹ നയങ്ങൾ നടപ്പിലാക്കുന്നുവെന്നും കേന്ദ്ര ഗവൺമെൻ്റ് പദ്ധതികൾ അട്ടിമറിക്കാൻ നിഗൂഢ നീക്കങ്ങൾ നടത്തുന്നുവെന്നും ആരോപിച്ച് ബിജെപി കപ്പൂർ മണ്ഡലം പ്രസിഡൻ്റ് ദിനേശൻ എറവക്കാട് നയിക്കുന്ന പദയാത്ര പടിഞ്ഞാറങ്ങാടിയിൽ സമാപിച്ചു. നാലു ദിവസങ്ങളിലായി നടന്ന പദയാത്ര സമാപന ദിവസമായ ഇന്നലെ കാഞ്ഞിരത്താണിയിൽ നിന്നും ആരംഭിച്ചു. മേഖലാ ഉപാധ്യക്ഷൻ മുരളി എം.പി പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
പടിഞ്ഞാറങ്ങാടിയിൽ നടന്ന സമാപന പൊതു സമ്മേളനം ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു. കെ.നാരായണൻ കുട്ടി, രതീഷ് തണ്ണീർക്കോട്, കെ.സി കുഞ്ഞൻ, കെ.വി ദിവാകരൻ, വിഷ്ണു മലമക്കാവ്, ടി.വി സുരേന്ദ്രൻ, കെ.പി ചന്ദ്രൻ, സുരേഷ് ചാലിശ്ശേരി, അയ്യൂബ് ഖാൻ, മണികണ്ഠൻ പി, രാധാകൃഷ്ണൻ പി.കെ, അശോകൻ എം, വിജിത്ത് ചാത്തയിൽ തുടങ്ങിയവർ നേതൃത്വം നൽകി.