CHANGARAMKULAM
ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് നയിക്കുന്ന പദയാത്ര ചാലിശ്ശേരി പഞ്ചായത്തിൽ നടന്നു


ചാലിശ്ശേരി : പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും, കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ അട്ടിമറിക്കാനുള്ള ഇടത് വലത് മുന്നണികളുടെ നിഗൂഢ നീക്കത്തിനുമെതിരെ ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് നയിക്കുന്ന പദയാത്ര രണ്ടാം ദിവസം ചാലിശ്ശേരി കുന്നത്തേരിയിൽ നിന്നും ആരംഭിച്ചു
ബിജെപി പട്ടിക ജാതി മോർച്ച സംസ്ഥാന സെക്രട്ടറി കെ വി ദിവാകരൻ പതാക കൈമാറി ഉദ്ഘാടനം ചെയ്തു
പരിപാടിയുടെ ചാലിശ്ശേരി പഞ്ചായത്തിന്റെ സമാപന സമ്മേളനം മുക്കില പീടികയിൽ നടന്നു കർഷക മോർച്ച മലപ്പുറം ജില്ല പ്രസിഡന്റ് പി സി നാരായണൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു
കെ നാരായണൻ കുട്ടി, രതീഷ് തണ്ണീർക്കോട് കെ സി കുഞ്ഞൻ, വിഷ്ണു മലമക്കാവ്, ടി വി സുരേന്ദ്രൻ, കെ പി ചന്ദ്രൻ,കെ ശിവശങ്കരൻ, ഉണ്ണി പെരുമണ്ണൂർ, ഭജേഷ് ചാലിശ്ശേരി, സുരേഷ് ചാലിശ്ശേരി, മൊയ്‌ദീൻ, സരോജിനി ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.













