ചാലിശ്ശേരി

ബിജെപി ഒന്നാം ഓണം ഒന്നിച്ചുണ്ണാം സംഘടിപ്പിച്ചു.

ചാലിശ്ശേരി : ബിജെപി പാലക്കാട്‌ ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന ഒന്നാം ഓണം ഒന്നിച്ചുണ്ണാം പാലക്കാടൻ നെൽകർഷകർക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി.പ്രമുഖ കർഷകനായ ചാലിശ്ശേരി മുണ്ടനാട്ടിൽ സുരേഷിനെ ആദരിച്ചു ദേശീയ നിർവാഹക സമിതി അംഗം വി.രാമൻ കുട്ടി ഉദ്ഘാടനം ചെയ്തു.ഓണമായിട്ടും കർഷകർക്ക് നെല്ലിന്റെ വില നൽകാത്ത സർക്കാർ കർഷകരെ തീരാ ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരങ്ങൾക്കൊപ്പം കർഷകരെ മുൻ നിർത്തി തുടർ സമരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ നാരായണൻ കുട്ടി, രതീഷ് തണ്ണീർക്കോട്, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ്‌ വി വി നാരായണൻ, കെ സി കുഞ്ഞൻ, വിഷ്ണു ഒ വി, സുധീഷ് കുറുപ്പത്ത്, സുരേന്ദ്രൻ ടി വി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Show More

Leave a Reply

Your email address will not be published. Required fields are marked *

Back to top button