NATIONAL

ബിജെപിയിലേക്കില്ല, എന്‍.സി.പിയില്‍ അടിയുറച്ചു നില്‍ക്കും; അഭ്യൂഹങ്ങള്‍ നിഷേധിച്ച് അജിത് പവാര്‍

ബിജെപിയ്ക്കൊപ്പം ചേരുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് എൻ സി പി നേതാവ് അജിത് പവാർ. എൻസിപിയിൽ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്നും അജിത് പവാർ വ്യക്തമാക്കി. എൻസിപിയിൽ തന്നെ അടിയുറച്ചു നിൽക്കുമെന്നും മഹാ വികാസ് അഘാഡി ഒറ്റക്കെട്ടാണെന്നും അജിത് പവാർ കൂട്ടിച്ചേർത്തു.
അതിപ്പറിന്റെ നേതൃത്വത്തിൽ എൻസിപിയിൽ വിമതനീക്കം നടക്കുന്നു എന്നായിരുന്നു അഭ്യൂഹങ്ങൾ. പാർട്ടി പിളർന്നേക്കുമെന്നും എൻ സി പി യിലെ എംഎൽഎ മാരുമായി യോഗം ചേർന്ന് അജിത് പവാർ ബിജെപിയിലേക്ക് പോകാൻ ഒരുങ്ങുന്നു എന്നും അഭ്യൂഹം ശക്തമായിരുന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിന്റെയോടൊപ്പം ശിവസേനയും വിമത പ്രവർത്തനം നടത്തിയ 16 എംഎൽഎ മാരെ സുപ്രീംകോടതി അയോഗ്യരാക്കിയാൽ ബദൽ എന്ന നിലയിൽ കൂടെയുള്ള എംഎൽഎമാരെയും ബിജെപി ഒരുക്കി നിർത്തിയിരിക്കുന്നു എന്നും പ്രചരണങ്ങളുണ്ടായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button