EDAPPAL

ബിഗ് സ്ക്രീനിലും അണിയറയിലുമായി മിന്നിത്തിളങ്ങി എടപ്പാൾ സ്വദേശിനി ധന്യാ നാഥ്

എടപ്പാൾ: ബിഗ് സ്ക്രീനിലും അണിയറയിലുമായി ധന്യാ നാഥ്(38) ഇന്ന് നാട്ടുകാർക്കിടയിൽ സുപരിചിതയായിക്കഴിഞ്ഞു. വസ്ത്രാലങ്കാരത്തിന് സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടിയ കുമാർ എടപ്പാളിനു ശേഷം വീണ്ടും എടപ്പാളിന്റെ നാമധേയം സ്ക്രീനിൽ തെളിയിക്കുകയാണ് തട്ടാൻപടിക്കാരിയായ ഈ യുവതി.

ബിസിനസുകാരനായ വി.വി. വിശ്വനാഥന്റെയും ലീലയുടെയും മകളായ ധന്യാനാഥാണ് വസ്ത്രാലങ്കാരത്തിലും അഭിനയത്തിലും ഇപ്പോൾ ശ്രദ്ധേയയായ താരം. ഡയലോഗ് വീരനെന്നപേരിൽ എടപ്പാളിനെ ആദ്യം നാടറിയിച്ചത് മൺമറഞ്ഞ നടൻ സുകുമാരനായിരുന്നു.

പിന്നീട് കുമാർ എടപ്പാളും എടപ്പാൾ വിശ്വനാഥുമെല്ലാം എടപ്പാളിനെ സിനിമാലോകത്തിനു പരിചയപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് ഒരു വനിത ഈ രംഗത്ത് കാലുറപ്പിക്കുന്നത്.

കോവിഡിനുശേഷമെത്തിയ പ്രശാന്ത് മുരളി പത്മനാഭൻ എഴുതി സംവിധാനംചെയ്ത, മംമ്ത മോഹൻദാസ് അഭിനയിച്ച ‘ലാൽബാഗ്’ എന്ന സിനിമയിൽ വസ്ത്രാലങ്കാരം ധന്യയാണ് ചെയ്യുന്നത്.
ധന്യാനാഥും സഹോദരിമാരുംചേർന്ന് തുടങ്ങിയ 4ഡി പ്രൊഡക്ഷൻസിന്റെ കീഴിലാണ് ഈ ചിത്രം വരുന്നത്.കൂടാതെ കൽക്കിയിലും തണ്ണീർമത്തൻ ദിനങ്ങളിലും ധന്യ അഭിനയ കയ്യൊപ്പ് ചാർത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button