EDAPPAL
ബാലസംഘം എടപ്പാൾ പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.

ബാലസംഘം എടപ്പാൾ പ്രവർത്തക കൺവെൻഷൻ ഇയുജി സ്മാരക മന്ദിരത്തിൽ വച്ച് സംസ്ഥാന ജോയിൻ കൺവീനർ വിജയകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി ശ്രുതി, ജില്ലാ കമ്മിറ്റിയംഗം ടി കെ സൂരജ് എന്നിവർ സംസാരിച്ചു.
വില്ലേജ് പ്രസിഡണ്ട് അവന്തിക അധ്യക്ഷത വഹിച്ചു.
ഏരിയ കോഡിനേറ്റർ പി. പ്രവീൺ സ്വാഗതവും വില്ലേജ് കോഡിനേറ്റർ നാസർ പാട്ടുപറമ്പിൽ നന്ദിയും രേഖപ്പെടുത്തി .
