CHANGARAMKULAMLocal news
ബഹിയയുടെ ‘ഒറ്റ’യും ‘ഉരഗപർവ’വും പ്രകാശിപ്പിച്ചു.


ചങ്ങരംകുളം : വെളിയങ്കോട് സ്വദേശി തേത്തയിൽ ബഹിയയുടെ ‘ഒറ്റ’ നോവലും ‘ഉരഗപർവം’ കഥാസമാഹാരത്തിൻ്റെ രണ്ടാം പതിപ്പും പ്രകാശിപ്പിച്ചു. ചിയാനൂർ ജിഎൽപി സ്കൂളിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ പി സുരേന്ദ്രൻമുക്താർ ഉദരംപൊയിലിനു പുസ്തകം നൽകി ഒറ്റ പ്രകാശിപ്പിച്ചു.ഉരഗപർവം രണ്ടാം പതിപ്പ് മുക്താർ ഉദരംപൊയിൽ ഗുരുവായൂർ മുൻസിപ്പൽ കൗൺസിലർ ജോയ് ചെറിയന് നൽകി പ്രകാശിപ്പിച്ചു.വെള്ളിയോടൻ അധ്യക്ഷനായി. മീനു കൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി.ഡോ. അബ്ദുൽ ഹക്കീം, ആലപ്പുഴ അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ എസ്ഐപി ജെ ആൽബർട്ട്,ഫൈസൽ ബാവ, ഹാർമോണിയം ബുക്ക്സ് പ്രതിനിധി അഫ്സൽ എന്നിവർ സംസാരിച്ചു. പി അബ്ദുൽ റസാഖ് സ്വാഗതവുംഫാറൂഖ് വെളിയങ്കോട് നന്ദിയും പറഞ്ഞു.
