THRISSUR

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു;നിരവധി പേർക്ക് പരിക്ക്

തൃശൂര്‍: പുറ്റേക്കരയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 10 യാത്രക്കാര്‍ക്ക് പരുക്ക്. രണ്ടുപേര്‍ക്ക് തലയ്ക്കാണ് പരുക്കേറ്റത്.പരുക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. തൃശൂര കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീസസ് എന്ന ബസാണ് മറിഞ്ഞത്. തൊട്ടുമുന്നില്‍ പോയ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെയാണ് ബസ് ഡ്രൈവര്‍ക്കും നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഇതോടെ ബസ് മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡില്‍ കുറുകെ മറിഞ്ഞു. ഇതോടെ തൃശൂർ കുന്നംകുളം റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button