ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കുന്നതിനെതിരെ പ്രതിഷേധമായി രാഷ്ട്രീയ സംഘടനകൾ
ബസ്റ്റോപ്പിൽ കൊടികെട്ടി ബിജെപി പ്രതിഷേധം, ഉടൻ പുനർമ്മിക്കണമെന്ന് ആവശ്യവുമായി സി പി ഐ എം
എടപ്പാൾ: താഴത്തങ്ങാടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ശുകപുരം താഴത്തങ്ങാടിയിലെ ബസ് കാത്തിരിപ്പ് പൊളിച്ച് നീക്കുന്നതിനെതിരെ പ്രതിഷേധവുമായി ബി ജെ പി യും സി പി ഐ എമ്മും രംഗത്തെത്തി. തിങ്കളാഴ്ച കാലത്ത് 10 മണിയോടെയായിരുന്നു സംഭവം. സ്ഥലം എം എൽ എ യുടെ താൽപ്പര്യപ്രകാരം റാഫ് എന്ന സംഘടന നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് പൊളിച്ചു നീക്കാൻ ശ്രമം ഉണ്ടായത്. സംഭവം അറിഞ്ഞെത്തിയ ബിജെപി പ്രവർത്തകർ തടയുകയും പിഡബ്ല്യുഡി സ്ഥലത്ത് നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം യാതൊരു കാരണവും കൂടാതെ പൊളിച്ചു നിൽക്കാനുള്ള ശ്രമ അവസാനിപ്പിക്കണമെന്നും പുനർ നിർമ്മിച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകേണ്ട സാഹചര്യം ഉണ്ടാകും എന്നും ബിജെപി നേതാവ് എം നടരാജൻ പറഞ്ഞു. ജനോപകാരപ്രദമായ ബസ് കാത്തിരിപ്പ് കേന്ദ്രം യാതൊരു കാരണവും കൂടാതെ നീക്കം ചെയ്യാനുള്ള അവസാനിപ്പിക്കണമെന്നും പൊളിച്ചവ പഴയപടി സ്ഥാപിക്കണമെന്നും പോലീസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും സിപിഐഎം ചുങ്കം ലോക്കൽ സെക്രട്ടറി കെ കുമാരൻ പറഞ്ഞു. സംഭവം കേട്ടറിഞ്ഞ ചങ്ങരം പോലീസും സ്ഥലത്തെത്തിയിരുന്നു. പൊളിച്ചു നീക്കാൻ നിർദ്ദേശം നൽകിയ വ്യക്തിയോട് സ്റ്റേഷനിൽ ഹാജരാകാൻ എസ് ഐ ഖാലിദ് ആവശ്യപ്പെട്ടു. അതേസമയം അനുമതിയോടുകൂടിയാണ് പൊളിച്ചു നീക്കുന്നതൊന്നും നിർമ്മാണ സമയത്ത് തൊട്ടടുത്ത സ്ഥലം ഉടമ കെട്ടിടം നിർമ്മിക്കുന്ന സമയം കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കി തരണമെന്ന് അഭ്യർത്ഥിച്ചിരുന്നതായും ഇപ്പോൾ കെട്ടിടം നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ നീക്കം ചെയ്തു കൊടുക്കുകയുമാണ് ചെയ്യുന്നതെന്ന് ബസ് സ്റ്റോപ്പ് നിർമ്മിച്ചു നൽകിയ റാഫ് സംഘടനാ ഭാരവാഹി ബിനീഷ് പറഞ്ഞു.