CHANGARAMKULAMLocal news

ബസ്സ് കാത്തിരിപ്പ് കേന്ദ്രം തീവെച്ച് നശിപ്പിച്ച കേസില്‍ കൊഴിക്കര സ്വദേശി പിടിയില്‍

ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയിലായത് 24 വര്‍ഷത്തിന് ശേഷം

ചങ്ങരംകുളം:ബസ്സ് കാത്തിരിപ്പ് കേന്ദ്രം തീവെച്ച കേസിലെ പ്രതി 24 വര്‍ഷത്തിന് ശേഷം പിടിയിലായി.കൊഴിക്കര തിരുത്തുപുലാക്കൽ വീട്ടിൽ സലീം (43)നെയാണ് ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം ചാലിശ്ശേരി പൊലീസ് എസ് എച്ച് ഒ ശശീന്ദ്രൻ മേലയിൽ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.1997ൽ ഇടത് യുവജന സംഘടന നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം രാഷ്ട്രീയ വിരോധം മൂലം തീവെച്ചു എന്നതായിരുന്നുകേസ്.കേസിലെ മറ്റു പ്രതികളെ പൊലീസ് നേരത്തെ പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു.സംഭവത്തിന് ശേഷം ഗൾഫിലേക്ക് മുങ്ങിയ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.രഹസ്യമായി നാട്ടിൽ വന്ന് പോയിരുന്ന പ്രതി ദീർഘ കാലത്തിന് ശേഷം വീട്ടിൽ നിന്ന് പോലിസ് പിടികൂടിയത് .സി.പി.ഒമാരായ നിഷാദ്, സുരേഷ് ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button