Local newsMALAPPURAM

ബലി തർപ്പണത്തിന് പുതുമയേകി വനിതാ കർമ്മി

എടപ്പാൾ: പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ കീഴ്‌ടമായ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടുകടവിൽ 500 ഓളം പേര് പിതൃകൾക്ക് ബലി തർപ്പണം നടത്തി സായുജ്യം നേടി. പതിവിൽ നിന്നും വ്യത്യസ്തമായി ഇക്കുറി ബലികർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചത് തിരുന്നാവായ പരേതനായ കർമ്മി കൃഷ്ണകുമാർ ഇളയതിന്റെ പത്നി പ്രിയ കൃഷ്ണകുമാറാണ് .ഒരു പക്ഷെ ഇത് കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു വനിത ബലികർമ്മങ്ങൾക്ക് കാർമികത്വം വഹിക്കുന്നത്. കെ.എം പരമേശ്വരൻ നമ്പൂതിരി ,പിഎം മനോജ്‌ എബ്രാന്തിരി, ടിപി കുമാരൻ, ടിപി വിനീഷ് ,കെ വി സുരേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രത്തിലെത്തിയ എല്ലാ ഭക്ത ജനങ്ങൾക്കും പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 6 മണി മുതൽ തന്നെ പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button