KERALA

ബലിപെരുന്നാൾ നാളെ

ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സ്മരണകൾ അയവിറക്കി വിശ്വാസികൾ നാളെ ബലിപെരുന്നാൾ ആഘോഷിക്കും. വിശുദ്ധ മക്കയിൽ മനുഷ്യസാഗരം തീർത്ത് 20 ലക്ഷം തീർത്ഥാടകർ ഹജ്ജിന്റെ സുപ്രധാന കർമ്മമായ അറഫാ സംഗമത്തിൽ കണ്ണികളായി. ഇന്ത്യയിൽ നിന്ന് എത്തിയ ഒന്നേമുക്കാൽ ലക്ഷം ഹാജിമാരും അറഫയിൽ ഒത്തുകൂടിയിട്ടുണ്ട്. 4000 വർഷങ്ങൾക്കു മുമ്പ് പ്രവാചകനായ ഇബ്രാഹിം നബിയും പ്രിയ പുത്രൻ ഇസ്മാഈലും സമർപ്പിച്ച ത്യാഗത്തിന്റെ സ്മരണകളാണ് വിശുദ്ധ ഹജ്ജിന്റെ കർമ്മങ്ങളെല്ലാം.പുതുവസ്ത്രങ്ങൾ അണിഞ്ഞ് പള്ളികളിൽ ഈദ് നിസ്കാരങ്ങളിൽ പങ്കെടുത്തും ബലി മൃഗത്തെ അറുത്ത് വിതരണം ചെയ്തും വിശ്വാസികൾ ആഘോഷങ്ങളിൽ പങ്കുചേരും ഈദ് സന്ദേശങ്ങൾ കൈമാറിയും കുടുംബ വീടുകൾ സന്ദർശിച്ചും സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ വിശ്വാസികൾ അവസരങ്ങൾ ഉപയോഗപ്പെടുത്തും. എന്നാൽഅവശ്യ വസ്തുക്കളുടെ വിലക്കയറ്റം സാധാരണക്കാരുടെ പെരുന്നാളാഘോഷത്തിന് മങ്ങലേൽപ്പിക്കുന്നു. പെരുന്നാളിന് കൂടുതൽ ആവശ്യം വരുന്ന എല്ലാ വസ്തുക്കൾക്കും വില കുതിച്ചുയരുകയാണ്.പച്ചക്കറി, കോഴി, കോഴിമുട്ട തുടങ്ങിയവക്കും പലചരക്ക് സാധനങ്ങൾക്കും താങ്ങാനാവാത്ത വിലയാണുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button