KUTTIPPURAM
ബന്ധുക്കൾ കയ്യൊഴിഞ്ഞു ഉണ്ണിക്കൃഷ്ണന്റെ മൃതദേഹം നാട്ടുകാർ ഏറ്റെടുത്ത് സംസ്കരിച്ചു
കുറ്റിപ്പുറത്ത് ഹൈസ്കൂൾ റോഡിൽ 25 വർഷത്തിലധികമായി ചെരുപ്പ് റിപ്പയർ ജോലി ചെയ്ത് വരുന്ന പാലക്കാട് ചെർപ്ലശേരി പന്നിയം കുർശി സ്വദേശി കരുവാൻ തൊടി ഉണ്ണികൃഷ്ണൻ്റെ മരണത്തെ തുടർന്നാണ് ഈ ദുരവസ്ഥ സംജാതമായത്. കുറ്റിപ്പുറത്തെ ഷഫീഖും ആംബുലൻസ് ഡ്രൈവർ റഷീദും മേലെ അങ്ങാടിയിലെ നാട്ടുകാർ അടക്കമുള്ള സന്നദ്ധ പ്രവർത്തകരും മൃതദേഹം ഏറ്റു വാങ്ങി സംസ്ക്കരിക്കാൻ തയ്യാറായെങ്കിലും ബന്ധുക്കളുടെ രേഖാമൂലമുള്ള അനുമതി ലഭിക്കാത്ത സാങ്കേതിക തടസ്സം കാരണം മെഡിക്കൽ കോളേജ് അധികൃതർ മൃതദേഹം വിട്ടു നൽകിയിരുന്നില്ല.
തുടർന്ന് കുറ്റിപ്പുറം പോലീസ് ബന്ധുക്കളുമായി ബന്ധപ്പെട്ട അനുവാദം വാങ്ങി മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ തുടങ്ങിയത്
കുറ്റിപ്പുറം റഷീദ്, ഷെഫീഖ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോട് കൂടി പൊന്നാനിയിലെ ഈശ്വരമംഗലം . പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.