ബദർ കിസ്സപ്പാട്ടിന്റെ150ാം വാർഷികം:വിപുലമായ ആഘോഷത്തിനൊരുങ്ങി കിസ്സപ്പാട്ട് അസോസിയേഷൻ.
എടപ്പാൾ: മഹാകവി മോയിൻകുട്ടി
വൈദ്യർ രചിച്ച ബദർകിസ്സപ്പാട്ടിന് നൂറ്റി അൻപത് വർഷം പൂർത്തിയാകുന്ന 2026ൽ
വിപുലമായ വാർഷികാഘോഷത്തിനൊരുങ്ങി ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ .
കൊണ്ടോട്ടി ആലുങ്ങൽ കണ്ടിയിൽ മോയിൻകുട്ടി
എന്ന മഹാകവി മോയിൻകുട്ടി വൈദ്യർ
1876 ൽ രചിച്ച ബദർ സമര ചരിത്ര കാവ്യമാണ് ബദർ കിസ്സപ്പാട്ട്
ബദർ പോരാട്ടചരിത്രം ഇതിവൃത്തമായ പടപ്പാട്ട് നാടൻ, പുള്ളുവൻ പാട്ടുകളോട് സാമ്യമായ വൃത്തത്തിൽ എഴുതപ്പെട്ട ഭാഷാ വൈവിധ്യങ്ങളുടെ സങ്കലനമാണ്.. നാട്ടുപ്രയോഗങ്ങൾക്കും ഗ്രാമ ശൈലിക്കും പുറമെ
ചെന്തമിഴ്, തമിഴ്, സംസ്കൃതം, ഹിന്ദി, അറബി തുടങ്ങിയ നിരവധി ഭാഷകൾ ചേർന്ന
ഒരുപ്രത്യേക രചനാരീതിയാണ് വൈദ്യരുടെ ബദ്ർ കിസ്സപ്പാട്ടിൻ്റത്
ബദ്ർ കിസ്സപ്പാട്ടിൻ്റെ 150ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി 150 ഗായകർക്ക് ബദർ കിസ്സപ്പാട്ട് ആലാപന- അവതരണ പരിശീലനം നടത്തുക,
“ബദ്ർ കിസ്സപ്പാട്ടിൻ്റെ
ശീലും ചേലും”
എന്ന വിഷയത്തിൽ
കേരളത്തിലെ എല്ലാ ജില്ലകളിലും കാമ്പസുകൾ കേന്ദ്രീകരിച്ച് ചർച്ചകൾ സംഘടിപ്പിക്കുക, ബദർ കിസ്സപ്പാട്ട് ആലാപന മൽസരം സംഘടിപ്പിക്കുക എന്നിങ്ങനെ വിവധ പരിപാടികൾ സംഘടിപ്പിക്കാൻ ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ബദർ കിസ്സപ്പാട്ടിന്റെ നൂറ്റി അൻപതാം വാർഷികാഘോഷ പ്രഖ്യാപനം സംസ്ഥാന ഫൈനാൻസ് സെക്രട്ടറി കെ പി എം അഹ്സനി കൈപ്പുറം നിർവ്വഹിച്ചു.
.ജനറൽ സെക്രട്ടറി അബൂ മുഫീദ താനാളൂർ വിഷയാവതരണം നടത്തി.പിടിഎം ആനക്കര അധ്യക്ഷനായി, അബ്ദുൽ കാദർ കാഫൈനി, റഷീദ് കുമരനല്ലൂർ,ഡോ: അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.