KERALAPOLITICSPUBLIC INFORMATION
ബജറ്റ്; കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ല: കെ എൻ ബാലഗോപാൽ*
കേന്ദ്രധനമന്ത്രി നിർമല
സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ രണ്ടാം പൊതുബജറ്റിൽ കേരളത്തിന് ന്യായമായ പരിഗണനപോലും ഉണ്ടായില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ.
സംസ്ഥാന സർക്കാരുകളോട് തുല്യനീതി ഇല്ലാത്ത ബജറ്റ് പ്രഖ്യാപനമാണ് ഉണ്ടായത്.വിഴിഞ്ഞത്തെ കുറിച്ച് ഒന്നും ബജറ്റിൽ പറഞ്ഞില്ല. ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തെ നേരിട്ട വയനാടിനായി ഒരു പാക്കേജും ബജറ്റിൽ ഇല്ല. ഇത് രണ്ടും അവഗണിച്ചത് ദുഖകരമാണ്. ശക്തമായ പ്രതിഷേധമുണ്ട് ഇതിലെന്നും മന്ത്രി പറഞ്ഞു.