PUBLIC INFORMATION

ബക്രീദ് അവധി; നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി, പുതിയ തിയതി

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധി. സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധിയാണ്. റേഷൻ കടകൾ, സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ എന്നിവ ഇന്ന് തുറക്കും. നാളെ അവധിയാണ്. മാവേലി സ്റ്റോറുകൾക്ക് ഇന്നും നാളെയും അവധിയാണ്. പൊതുഅവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിയതായി കേരള, എം ജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യസർവകലാശാലകൾ അറിയിച്ചു.

കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ ഈ മാസം 30, ജൂലൈ 3, 5, 12 തിയതികളിലേക്കാണ് മാറ്റിയത്. കാലിക്കറ്റിന്റേത് ജൂലൈ ആറ്, ഓ​ഗസ്റ്റ് ഏഴ് എന്നീ തിയതികളിലേക്കും കാലടി, ആരോ​ഗ്യ സർവകലാശാലകളിലെ പരീക്ഷ ജൂലൈ മൂന്നിലേക്കുമാണ് മാറ്റിയത്. സാങ്കേതിക സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷകൾ ജൂൺ 30, ജൂലൈ ഏഴ്, 11 തിയതികളിൽ നടക്കും. എംജി, കൊച്ചി സർവകലാശാലകൾ പുതിയ തിയതി പിന്നീട് അറിയിക്കും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button