Local news
‘ഫെമിനിച്ചി ഫാത്തിമ’യായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഷംല ഹംസയെ മന്ത്രി എം. ബി രാജേഷ് സന്ദർശിച്ചു

ഇരുപത്തിയൊമ്പതാമത് അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ അഞ്ച് അവാർഡുകൾ സ്വന്തമാക്കിയ പൊന്നാനി സ്വദേശിയായ ഫാസിൽ സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തൃത്താല സ്വദേശിനി ഷംലയെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വീട്ടിലെത്തി സന്ദർശിച്ചു. മേലാറ്റൂരിലെ ഭർത്താവിൻറെ വീട്ടിലായതിനാൽ അവിടെയെത്തിയാണ് എം ബി രാജേഷ് ആദരവ് അറിയിച്ചത്. സുദേവൻ പെരിങ്ങോട്, അജയൻ ചാലിശ്ശേരി, അച്യുതാനന്ദൻ, സാലു കൂറ്റനാട്, അരുൺ ലാൽ, വിജയൻ പെരിങ്ങോട്, മേജർ രവി എന്നിങ്ങനെയുള്ള പ്രതിഭകൾ ഉള്ള തൃത്താലയിലേക്ക് ഒരു കണ്ണി കൂടിയാവുകയാണ് ഷംല എന്ന് അദ്ദേഹം പറഞ്ഞു
