EDAPPALLocal news

ഫുട്ബോൾ കോച്ചിംഗ് വിദ്യാർത്ഥികൾക്ക് സ്പോർട്സ് ഹെൽത്ത് ക്ലാസ് സംഘടിപ്പിച്ചു

എടപ്പാൾ: യാസ്‌പോ പൊറൂക്കരയുടെ ആഭിമുഖ്യത്തിൽ എടപ്പാൾ ആരോഗ്യ നികേതനം ഹോസ്പിറ്റൽസും, JCI പൊന്നാനിയും സംയുക്തമായി സ്പോർട്സ് വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും സെമിനാറും സംഘടിപ്പിച്ചു.

ചെറിയ ചെറിയ പരിക്കുകൾ മൂലം കായിക പ്രതിഭകളുടെ കരിയർ നശിക്കുന്ന അവസ്ഥകൾ സാധാരണയാണ്, ഇവിടെയാണ് വളരെ പ്രയോജനമായ പദ്ധതിയുമായി ഹോസ്പിറ്റൽ മുന്നോട്ടു വന്നിട്ടുള്ളതെന്ന് പൊന്നാനി പോലീസ് സ്റ്റേഷൻഎസ് ഐ വിനോദ് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ഉദ്ബോധിപ്പിച്ചു

JCI ടി വി യെ കരീം അധ്യക്ഷത വഹിച്ചു ആരോഗ്യ നികേതനം ഹോസ്പിറ്റൽ ചീഫ് ഫിസിഷൻ ഡോക്ടർ ഷമിൻ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രിവിലേജ് കാർഡ് വിതരണം യാസ്പ്പോ സ്പോർട്സ് ചെയർമാൻ സുമേഷ് ഐശ്വര്യക്ക് ഷൗക്കത്ത് നടുവട്ടം കൈമാറി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button